എന്താണ് ഈ മാറ്റത്തിന്റെ ലക്ഷ്യം?
നിലവിലുള്ള സംവിധാനമനുസരിച്ച് വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ ഉയര്‍ന്ന വരുമാനമുള്ളയാളും മറ്റേയാള്‍ വളരെ കുറഞ്ഞ വരുമാനമുള്ളയാളുമാണെങ്കില് (ഉദാഹരണത്തിന് ഒരാള്‍ ഫുള്‍ടൈം ജോലിയും മറ്റേയാള്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്യുമ്പോള്‍), അവര്‍ക്ക് ടാക്സ് ക്ളാസ് III, V തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതിലൂടെ ഉയര്‍ന്ന വരുമാനക്കാരന് നികുതി ഇളവുകള്‍ ലഭിക്കുകയും ദമ്പതികളുടെ മൊത്തത്തിലുള്ള നികുതി ഭാരം കുറയുകയും ചെയ്യും.
എന്നാല്‍ 2024 ലെ കണക്കുകള്‍ പ്രകാരം ഈ രീതിയില്‍ ടാക്സ് ക്ളാസ് V ഉപയോഗിക്കുന്നവരില്‍ 90 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് മണിക്കൂറില്‍ ശരാശരി 16 ശതമാനം വേതനം കുറവായതും, കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും നോക്കി പാര്‍ട്ട് ടൈം ജോലികളില്‍ ഒതുങ്ങുന്നതുമാണ് ഇതിന് പ്രധാന കാരണം. ഈ അസമത്വം ഒഴിവാക്കാനാണ് പുതിയ മാറ്റം. ഇനി മുതല്‍ ഇത് മാറ്റി 'ഫാക്ടര്‍ മെതേഡ്' (Factor method) ഉള്ള ടാക്സ് ക്ളാസ് IV ആയിരിക്കും ദമ്പതികള്‍ക്കായി ഡിഫോള്‍ട്ടായി നടപ്പിലാക്കുക. ഇതിലൂടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നികുതി കിഴിവുകള്‍ കുറവായിരിക്കുമെന്നും സിസ്ററം കൂടുതല്‍ നീതിയുക്തമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.
രാഷ്ട്രീയ രംഗത്ത് കടുത്ത എതിര്‍പ്പും പിന്തുണയും ഈ നീക്കത്തെച്ചൊല്ലി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാണ്:പിന്തുണ (SPD):
ഈ തീരുമാനം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ആനുകൂല്യങ്ങളും വാര്‍ദ്ധക്യകാല സുരക്ഷയും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും എസ്.പി.ഡി പാര്‍ലമെന്ററി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്മാന് സോഞ്ജ ഐച്വെഡെ (Sonja Eichwede) വ്യക്തമാക്കുന്നു. നികുതി നിയമങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ ഇത് ഉപകരിക്കുമെന്നും അവര്‍ പറയുന്നു.
എതിര്‍പ്പ് (CDU/CSU): എന്നാല്‍ കണ്‍സര്‍വേറ്റീവ് യൂണിയന് പാര്‍ട്ടികള്‍ ഈ നീട്ടത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ബവേറിയന്‍ ധനകാര്യമന്ത്രി ആല്‍ബര്‍ട്ട് ഫുരാക്കര് ഈ പദ്ധതിയെ "പിതൃമേധാവിത്വപരവും" (paternalistic) പ്രത്യയശാസ്ത്രപരവുമാണെന്ന് വിശേഷിപ്പിച്ചു. ടാക്സ് ക്ളാസ് III, V എന്നിവ ഒഴിവാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് സി.ഡി.യു/സി.എസ്.യു വക്താവ് ഫ്രിറ്റ്സ് ഗുന്റ്സ്ളര് അഭിപ്രായപ്പെടുന്നത്.
പ്രവാസികളെയും മലയാളി കുടുംബങ്ങളെയും ഇത് എങ്ങനെ ബാധിക്കും? (അനുകൂലവും പ്രതികൂലവും)
ജര്‍മ്മനിയില്‍ ജോലിയുള്ള മലയാളി പ്രവാസികളെ സംബന്ധിച്ച് ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്:
ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക്: രണ്ടുപേരും തുല്യ വരുമാനമുള്ളവരോ അല്ലെങ്കില്‍ സമാനമായ ഫുള്‍ടൈം ജോലികള്‍ ചെയ്യുന്നവരോ ആണെങ്കില്‍ ഈ മാറ്റം വലിയ രീതിയില്‍ ബാധിക്കില്ല. എന്നാല്‍ ഒരാള്‍ മാത്രം ജോലി ചെയ്യുകയോ മറ്റേയാള്‍ വളരെ കുറഞ്ഞ വരുമാനമുള്ള പാര്‍ട്ട് ടൈം ജോലി ചെയ്യുകയോ ചെയ്യുന്ന കുടുംബങ്ങളില്‍ (പ്രത്യേകിച്ച് മലയാളി നഴ്സിങ് കുടുംബങ്ങളില്‍ പലപ്പോഴും പങ്കാളികള്‍ വ്യത്യസ്ത ഷിഫ്റ്റുകളിലോ വരുമാനത്തിലോ ആണ് ജോലി ചെയ്യുന്നത്) മാസംതോറും കയ്യില്‍ ലഭിക്കുന്ന നെറ്റ് ശമ്പളത്തില്‍ (Net Salary) വ്യത്യാസങ്ങള്‍ വരാം.
വാര്‍ഷിക നികുതി റീഫണ്ട് (Steuererkl�rung): ടാക്സ് ക്ളാസുകള്‍ മാറുമ്പോള്‍ മാസം തോറും പിടിക്കുന്ന നികുതിയുടെ അളവില്‍ മാറ്റം വരാം. എങ്കിലും വര്ഷാവന്ത്യത്തില് കണക്കുകൂട്ടുമ്പോള്‍ (Tax Return) മൊത്തത്തിലുള്ള നികുതി ബാധ്യതയില്‍ വലിയ വ്യത്യാസം വരില്ലെങ്കിലും, മാസച്ചെലവുകളെ ഇത് താല്‍ക്കാലികമായി സ്വാധീനിച്ചേക്കാം.
സ്ത്രീകള്‍ക്ക് അനുകൂലം: പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന അല്ലെങ്കില്‍ കുറഞ്ഞ ശമ്പളമുള്ള മലയാളി സ്ത്രീകള്‍ക്ക് ഉയര്‍ന്ന നികുതി കിഴിവുകളില്‍ നിന്ന് ആശ്വാസം ലഭിക്കാനും, ഭാവിയിലെ പെന്ഷന് ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താനും ഈ പുതിയ പരിഷ്കരണം സഹായിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments: